മെ​ഷി​ന​റി ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം
Sunday, August 14, 2022 11:11 PM IST
ആ​ല​പ്പു​ഴ: ക​ൺ​സ്ട്ര​ക്ഷ​ൻ മെ​ഷി​ന​റി ഓ​ണേ​ഴ്സ് സ​മി​തി (സി​എം​ഒ​എ​സ്) ജി​ല്ലാ സ​മ്മേ​ള​നം റോ​യ​ൽ പാ​ർ​ക്ക്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ർ​ഗ​നൈ​സി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ന​വീ​ൻ ച​ന്ദ്ര അ​ധ്യക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​യും കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ലെ​നി​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മാ​സ് ഫ്രാ​ൻ​സീ​സ് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജെ. ജി​യോ സം​സ്ഥാ​ന​ത​ല സം​ഘ​ട​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധി​ച്ചു

ചേ​ർ​ത്ത​ല: കെ​പി​എ​സ്ടി​എ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. ചേ​ർ​ത്ത​ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ നടന്ന ധ​ര്‍​ണ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ൺ ബോ​സ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ബൈ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഡി. അ​ജി​മോ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​പി. ജോ​സ​ഫ്, പി.​ബി. ജോ​സി, സോ​ണി പ​വേ​ലി, ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​ര്‍, ബാ​ല​കൃ​ഷ്ണ ഷേ​ണാ​യി, ശ്രീ​ഹ​രി, വി​വേ​ക്, പി.​ആ​ര്‍. രാ​ജേ​ഷ്, ബാ​ബു രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.