വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​ശ്ര​മം
Tuesday, July 23, 2019 10:00 PM IST
പൂ​ച്ചാ​ക്ക​ൽ: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ മോ​ഷ​ണ​ശ്ര​മം. ക​ട​ക​ളു​ടെ പൂ​ട്ടു​ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞു.
എ​ന്നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ച ര​ണ്ടോ​ടെ തൃ​ച്ചാ​റ്റു​കൂ​ളം നോ​ർ​ത്തി​ലു​ള്ള ശോ​ഭാ ജ​ന​റ​ൽ സ്റ്റോ​റി​ലും വ​ടു​ത​ല​യി​ലെ ഇ​രു​ന്പു​ക​ട​യി​ലു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​യ​റാ​ൻ ശ്ര​മി​ച്ച്.
മോ​ട്ടോ​ർ സൈ​ക്കി​ളി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. ഇ​രു​ന്പു ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ ഒ​രു താ​ഴു​ത​ക​ർ​ത്തി​ട്ടു​ണ്ട്. ഒ​രു ഷ​ട്ട​റി​ന് ദ്വാ​രം വീ​ണി​ട്ടു​ണ്ട്.
എ​ന്നാ​ൽ അ​ക​ത്ത് ക​ട​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. തൃ​ച്ചാ​റ്റു​കു​ള​ത്തി​ന് സ​മീ​പ​ത്തെ ക​ട​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി അ​ല​മാ​ര​യും മേ​ശ​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി എ​ങ്കി​ലും വി​ല പി​ടി​പ്പു​ള്ള ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് ഉ​ട​മ​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.