സ​പ്ലൈ കോ ​ക​ർ​ഷ​ക​രോ​ട് കാ​ട്ടു​ന്ന​ത് വ​ഞ്ച​ന : ഡോ. ​കെ.​സി. ജോ​സ​ഫ്
Saturday, December 14, 2019 11:02 PM IST
എ​ട​ത്വ: കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​രെ കാ​ർ​ഷി​ക രം​ഗ​ത്ത് സം​ര​ക്ഷി​ച്ചു നി​ർ​ത്താ​ൻ വേ​ണ്ടി ആ​വി​ഷ്ക​രി​ച്ച നെ​ല്ല് സം​ഭ​ര​ണ​ത്തെ സ​പ്ലൈ​കോ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും കു​ട്ട​നാ​ട് മു​ൻ എം​എ​ൽ​എ​യു​മാ​യ ഡോ. ​കെ.​സി. ജോ​സ​ഫ്. ക​ഴി​ഞ്ഞ ര​ണ്ടാം കൃ​ഷി​ക്ക് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റ പ​ണം മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ബാ​ങ്കി​ൽ എ​ത്താ​ത്തി​ന്‍റ പേ​രി​ൽ പു​ഞ്ച​ക്കൃ​ഷി​ക്കു വേ​ണ്ടി ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. 3,000 ഹെ​ക്ട​റി​ലെ നെ​ല്ല് സം​ഭ​രി​ച്ച​തി​നു വേ​ണ്ടി 60 കോ​ടി രൂ​പ മാ​ത്ര​മേ ബാ​ങ്കു​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ളൂ​വെ​ന്ന് ആ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ട​ത്വ​യി​ൽ ന​ട​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഉ​ദ്യോ​ഗ​സ്ഥ​ർ യ​ഥാ​സ​മ​യ​ത്ത് വി​ഷ​യ​ങ്ങ​ൾ സ​ർ​ക്കാ​ർ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ ഇ​ത്ര​യും ഗു​രു​ത​ര​മാ​ക്കി​യ​തെ​ന്നും ക​ർ​ഷ​ക പ്ര​തി​ഷേ​ധം കൃ​ഷി മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യെ​ന്നും പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു ഉ​റ​പ്പ് ന​ല്കി​യി​ട്ടു​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, ബാ​ബു മ​ണ്ണാം​തു​രു​ത്തി, സാ​ജു കൊ​ച്ചു​പു​ര, സ​ജി ആ​ശാ​രു​പ​റ​ന്പി​ൽ, ജോ​യ​മ്മ ജോ​സ​ഫ്, ജോ​മോ​ൻ മ​ണ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.