അം​ഗ​ത്വ കാ​ന്പ​യി​നും അ​ദാ​ല​ത്തും
Saturday, February 15, 2020 10:35 PM IST
ആ​ല​പ്പു​ഴ: കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ്ര​വാ​സി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് 17നും 18​നും അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ അം​ഗ​ത്വ കാ​ന്പ​യി​നും അ​ദാ​ല​ത്തും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തു​ന്നു.

അം​ഗ​ത്വം, അം​ശാ​ദാ​യ അ​ട​വ്, പെ​ൻ​ഷ​ൻ, ബോ​ർ​ഡ് ന​ട​പ്പാ​ക്കി വ​രു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദാ​ല​ത്തി​ൽ മ​റു​പ​ടി ല​ഭി​ക്കും. അ​ർ​ഹ​ത​യു​ള്ള പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്ക് അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും അം​ശാ​ദാ​യം അ​ട​യ്ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കും.