ബ​സു​ക​ൾ റോ​ഡി​ൽ നി​ർ​ത്തി ആ​ളെ​ക്ക​യ​റ്റു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, February 19, 2020 10:53 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ പ​ല​തും റോ​ഡി​ൽ ത​ന്നെ നി​ർ​ത്തി ആ​ളെ​ക്ക​യ​റ്റു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്തു ബ​സ് മാ​റ്റി നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ല​മു​ള്ളി​ട​ത്തും ബ​സു​ക​ൾ വ​ശ​ങ്ങ​ളി​ലേ​ക്കു മാ​റ്റി നി​ർ​ത്തു​ന്നി​ല്ല.
ഇ​തു​മൂ​ലം ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്കെ​ത്തി വേ​ണം പ​ല​പ്പോ​ഴും ബ​സി​ൽ ക​യ​റാ​ൻ. ക​യ​റാ​ൻ ആ​ളി​ല്ലാ​ത്ത സ്റ്റോ​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ റോ​ഡി​ലി​റ​ക്കി വി​ടു​ന്ന​തും കാ​ണാം. സ്റ്റോ​പ്പി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ ഏ​റെ സ​മ​യം നി​ർ​ത്തി​യി​ടു​ന്ന ബ​സു​ക​ളും കു​റ​വ​ല്ല. കോ​ട​തി​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളു​ടെ മു​ന്നി​ൽ ഇ​ത് പ​തി​വു​കാ​ഴ്ച​യാ​ണ്.
റോ​ഡി​ൽ നി​ന്നി​റ​ക്കി നി​ർ​ത്തി ആ​ളെ​ക്ക​യ​റ്റി​യ ശേ​ഷം തി​രി​ച്ചു റോ​ഡി​ലേ​ക്കി​റ​ക്കി വാ​ഹ​ന​മെ​ടു​ത്തു കൊ​ണ്ടു പോ​കാ​നു​ള്ള ക്ഷ​മ പ​ല ഡ്രൈ​വ​ർ​മാ​രും കാ​ണി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ത​ട​സ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​നു​ള്ളി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഇ​ത്ത​രം സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ര​ക്ക് ഏ​റെ​യു​ള്ള ആ​ല​പ്പു​ഴ​യി​ൽ ബ​സ്ബേ​ക​ൾ ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​ണ്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 16 ഇ​ട​ങ്ങ​ളി​ൽ പൊ​തു ബ​സ്ബേ​ക​ൾ ദേ​ശീ​യ​പാ​ത റോ​ഡ് വി​ഭാ​ഗം നി​ർ​മി​ച്ചു വ​രി​ക​യാ​ണ്.
ക​ല​വൂ​ർ ബ​ർ​ണാ​ഡ് ജം​ഗ്ഷ​ൻ, വ​ലി​യ​ക​ല​വൂ​ർ, പാ​തി​ര​പ്പ​ള്ളി, തു​ന്പോ​ളി, കൊ​മ്മാ​ടി, ക​ള​ർ​കോ​ട്, തൂ​ക്കു​കു​ളം, പ​റ​വൂ​ർ, നീ​ർ​ക്കു​ന്നം, വാ​ട്ട​ർ വ​ർ​ക്സ്, വ​ള​ഞ്ഞ​വ​ഴി, പാ​യ​ൽ​കു​ള​ങ്ങ​ര, പു​റ​ക്കാ​ട്, മാ​ത്തേ​രി, ഒ​റ്റ​പ്പ​ന, കാ​ക്കാ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ​സ് ബേ​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
ഇ​തി​ലൂ​ടെ സ്റ്റോ​പ്പു​ക​ളി​ലെ ബ​സു​ക​ളു​ടെ പാ​ർ​ക്കിം​ഗി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം ആ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ബ​സ്ബേ​ക​ൾ ഇ​ല്ലാ​ത്ത സ്റ്റോ​പ്പു​ക​ളി​ൽ ബ​സു​ക​ൾ റോ​ഡി​ൽ നി​ന്നു മാ​റ്റി നി​ർ​ത്തി ആ​ളെ​ക്ക​യ​റ്റു​ന്ന​തു പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ബ​സ് ബേ​ക​ൾ നി​ർ​മി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ ഗ​താ​ഗ​ത ത​ട​സ​ത്തി​നു സ്റ്റോ​പ്പി​ൽ നി​ന്നു അ​ൽ​പം മാ​റ്റി ബ​സു​ക​ൾ നി​ർ​ത്ത​ണ​മെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ട്രാ​ഫി​ക് പോ​ലീ​സും നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​തും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.
സ്ഥ​ല​പ​രി​മി​തി മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ഇ​തൊ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം കൃ​ത്യ​മാ​യി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്ക​ണം. എ​ന്നാ​ൽ അ​തു കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.