നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 3000 റോ​ഡു​ക​ളും 514 പാ​ല​ങ്ങ​ളും പു​ന​ർ​നി​ർ​മി​ച്ചെ​ന്ന് മ​ന്ത്രി ​സു​ധാ​ക​ര​ൻ
Sunday, February 23, 2020 9:54 PM IST
അ​ന്പ​ല​പ്പു​ഴ : ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി നാ​ലു​വ​ർ​ഷം ആ​കു​ന്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ഴി സം​സ്ഥാ​ന​ത്തു 3000 റോ​ഡു​ക​ളും 514 പാ​ല​ങ്ങ​ളും 4000 സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളും പു​ന​ർ നി​ർ​മി​ക്കു​ക​യും പു​തു​താ​യി നി​ർ​മി​ക്കു​ക​യും ചെ​യ്ത​താ​യി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ന്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ കി​ഫ്ബി​യു​ടെ ആ​ദ്യ സം​രം​ഭ​മാ​യ അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യു​ടെ ആ​ദ്യ ഘ​ട്ട​മാ​യ അ​ന്പ​ല​പ്പു​ഴ പൊ​ടി​യാ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ വ​ൻ നേ​ട്ട​മാ​ണ് സം​സ്ഥാ​ന​ത്തി​നു​ള്ള​ത്. ജി​ല്ല​യി​ൽ 72 പാ​ല​ങ്ങ​ളാ​ണ് നി​ർ​മാ​ണ​ത്തി​ലു​ള്ള​ത് 20 പാ​ല​ങ്ങ​ൾ കു​ട്ട​നാ​ട്ടി​ലാ​ണ്.
ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 22.56 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച റോ​ഡ് സം​സ്ഥാ​ന​ത്തെ കി​ഫ്ബി പ്ര​വൃ​ത്തി​ക​ളു​ടെ ആ​ദ്യ സം​രം​ഭ​മാ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ.​എം ആ​രി​ഫ് എം​പി, കാ​യം​കു​ളം എം​എ​ൽ​എ യു. ​പ്ര​തി​ഭ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​ആ​ർ. ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ​ദേ​വി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബി​ന്ദു ബൈ​ജു, പ്ര​ജി​ത്ത് കാ​രി​ക്ക​ൽ, ര​മാ​ദേ​വി, സു​ഷ​മ രാ​ജീ​വ്, മ​നോ​ജ്, ശോ​ഭ ബാ​ല​ൻ, ക​രു​മാ​ടി മു​ര​ളി, മാ​യ സു​രേ​ഷ്, സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ബി.​വി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.