ആ​ല​പ്പു​ഴ​യി​ൽ കോ​വി​ഡ് ഏ​ഴു​ പേ​ർ​ക്കുകൂ​ടി
Wednesday, June 3, 2020 9:57 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഏ​ഴു​പേ​ർ​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ രോ​ഗ​മു​ക്ത​നാ​യി. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 57 ആ​യി ഉ​യ​ർ​ന്നു. മേ​യ് 17ന് ​അ​ബു​ദാ​ബി-കൊ​ച്ചി വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തു​ക​യും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലെ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി, വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യും ചെ​യ്ത 69 വ​യ​സു​ള്ള മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​ക്കും ഭാ​ര്യ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മേ​യ് 26ന് ​പൂ​ന​യി​ൽ നി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ൾ.
26നു ​ത​ന്നെ കു​വൈ​റ്റ് - കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി, അ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി, ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​വ​രും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ​നി​ന്നും സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മേ​യ് 20ന് ​എ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഏ​ഴാ​മ​ത്തെ ആ​ൾ. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​റു​പേ​രെ ഹ​രി​പ്പാ​ടും ഒ​രാ​ളെ മെ​ഡി​ക്ക​ൽ കോ​ളജി​ലും പ്ര​വേ​ശി​പ്പി​ച്ചു.
നി​ല​വി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളി​ൽ ര​ണ്ടു​പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ രോ​ഗ വി​മു​ക്ത​നാ​യ​യാ​ൾ മേ​യ് 23ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം. ഇ​തു​ൾ​പ്പ​ടെ ജി​ല്ല​യി​ൽ ആ​കെ എ​ട്ടു​പേ​ർ​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ​ത്തു​പേ​രെ കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​പേ​രാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത്. 60 പേ​രാ​ണ് ആ​കെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 245 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ 246 പേ​രെ ഒ​ഴി​വാ​ക്കി. ഇ​ന്ന​ലെ 40 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി. 209 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും. 127 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.