മാ​വേ​ലി​ക്ക​ര ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് ക്വാ​റന്‍റൈനി​ൽ
Tuesday, August 11, 2020 10:11 PM IST
മാ​വേ​ലി​ക്ക​ര: ക​ഞ്ചാ​വു കേ​സി​ൽ പി​ടി​യി​ലാ​യി പി​ന്നീ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ്ര​തി​യെ ചേം​ബ​റി​ൽ കൊ​ണ്ടു​വ​ന്ന​തി​നെത്തുട​ർ​ന്ന് മാ​വേ​ലി​ക്ക​ര ജു​ഡീ​ഷൽ മ​ജി​സ്ട്രേറ്റ് ര​ണ്ട് ഹോം ​ക്വാ​റന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണു മ​ജി​സ്ട്രേ​റ്റ് ഹോം ​ക്വാ​റ​ന്‍റൈനി​ൽ പോ​യ​ത്. വി​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണു പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്ത​തെ​ങ്കി​ലും പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന്‍റെ സാം​പി​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​യെ മ​ജി​സ്ട്രേ​റ്റി​ന്‍റെ ചേം​ബ​റി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ സി​റ്റിം​ഗു​ക​ൾ 14 ദി​വ​സ​ത്തേ​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ്ര​തി​യു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മാ​വേ​ലി​ക്ക​ര സി​ഐ ഉ​ൾ​പ്പെ​ടെ 12 പോ​ലീ​സു​കാ​രും ക്വാ​റന്‍റൈനി​ലാ​ണ്.