കാ​റി​ന്‍റെ ട​യ​റു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Saturday, September 19, 2020 10:19 PM IST
തു​റ​വൂ​ർ: കാ​ൻ​സ​ർ രോ​ഗി​യെ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടുപോ​കാ​നാ​യി റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ട​യ​റു​ക​ൾ കീ​റി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.​ പ​ള്ളി​ത്തോ​ട് വാ​ല​യി​ൽ എ​യ്ഞ്ച​ൽ ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെഎ​ൽ 13 എ​ബി 5183 കാ​റി​ന്‍റെ ട​യ​റു​ക​ളാ​ണ് ക​ഴി​ഞ്ഞദി​വ​സം രാ​ത്രി സാ​മൂ​ഹി​കവി​രു​ദ്ധ​ർ ന​ശി​പ്പ​ി​ച്ച​ത്.​

ക​ണ്ണൂർ സ്വ​ദേ​ശി​നി​യാ​യ എ​യ്ഞ്ച​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് പോ​കാ​നു​ള്ള സൗ​ക​ര്യാ​ർ​ഥമാ​ണ് കാ​ർ പ​ള്ളി​ത്തോ​ട്ടി​ൽ കൊ​ണ്ടുവ​ന്ന​ത്. പ​ള്ളി​ത്തോ​ട് റോ​ഡ് മു​ക്കി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ നാ​ലു ട​യ​റു​ക​ളും കു​ത്തി​ക്കീറി ന​ശി​പ്പി​ച്ച​താ​യി ഇ​വ​ർ കു​ത്തി​യ​തോ​ട് പോലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ത്തി​യ​തോ​ട് പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.