വോ​ട്ട് കാ​ന്പ​യി​നു തു​ട​ക്ക​മാ​യി
Saturday, October 31, 2020 9:55 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ഏ​തു​ത​ന്നെ ആ​യാ​ലും വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ന​ൽ​കു​ന്ന​തി​നൊ​പ്പം സ​മ്മ​ർദമി​ല്ലാ​തെ വോ​ട്ടു ചെ​യ്യാ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘മൈ വോ​ട്ട്... മൈ ​പ്രൈ​ഡ്... തി​ങ്ക് ഫോ​ർ വോ​ട്ട്... ഗോ ​ഫോ​ർ വോ​ട്ട്...’ കാ​ന്പ​യി​ന് ആ​ല​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​യി.

പ്ര​മു​ഖ പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നും വ​ന​മി​ത്രാ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദ് ആ​ല​പ്പു​ഴ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വേ​റി​ട്ട കാ​ന്പ​യി​നു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന സു​ര​ക്ഷാ മാ​സ്കി​ന്‍റെ പ്ര​കാ​ശ​നം ജി​ല്ലാ ക​ളക്ട​ർ എ.​ അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. ഇ​ല​ക‌്ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ളക്ട​ർ എ​സ്. സ്വ​ർ​ണ​മ്മ, സൂ​പ്ര​ണ്ട് എ​സ്.​ അ​ൻ​വ​ർ, ഫി​റോ​സ് അ​ഹ​മ്മ​ദ് ആ​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ സു​ര​ക്ഷാ മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തോ​ടൊ​പ്പം, വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി വി​വി​ധ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. വൃ​ക്ഷ​ത്തൈന​ടീ​ലും വി​ത​ര​ണ​വും ല​ഘു​ലേ​ഖ വി​ത​ര​ണം, പേ​പ്പ​ർ സീ​ഡ് പേ​ന വി​ത​ര​ണ​മ​ട​ക്കം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​മെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.