ചെ​റു​വ​ള്ളി പാ​ലം പു​ന​ർനി​ർ​മി​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, October 22, 2021 10:03 PM IST
ചെ​റു​വ​ള്ളി: പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു പോ​യ ചെ​റു​വ​ള്ളി പാ​ലം പു​ന​ർ നി​ർ​മി​ക്കു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ചി​റ​ക്ക​ട​വ് - മ​ണി​മ​ല പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റു​വ​ള്ളി പാ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, ചെ​റു​വ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡെ​ന്നി നെ​ടും​പ​താ​ലി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷാ​ജി പാ​മ്പൂ​രി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ൽ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.