പ​ക്ഷി​ക​ള്‍ക്കാ​യി വെ​ള്ളം സ്ഥാ​പി​ച്ചു
Sunday, April 14, 2024 7:03 AM IST
പെ​രു​വ: മ​റ്റ​പ്പ​ള്ളി​ക്കു​ന്ന് റെ​സി​ഡ​ന്‍റ്സ് വെ​ല്‍ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ടും​വേ​ന​ലി​നെ നേ​രി​ടാ​ന്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​ക്ഷി​ക​ള്‍ക്കാ​യി വെ​ള്ളം സ്ഥാ​പി​ച്ചു.

വേ​ന​ലി​ല്‍ പ​ക്ഷി​ക​ള്‍ക്കു ജീ​വ​ന്‍ നി​ല​നി​ര്‍ത്തു​വാ​നാ​വ​ശ്യ​മാ​യ വെ​ള്ളം ക​രു​തി​വ​ച്ച​തി​നോ​ടൊ​പ്പം ബേ​ര്‍ഡ് ബാ​ത്ത് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി. ക​ടു​ത്ത​വേ​ന​ലി​ല്‍ ജ​ല​ദൗ​ര്‍ല​ഭ്യം കു​റ​യ്ക്കാ​ന്‍ മ​ലി​ന​മാ​യ ജ​ല​സ്രോ​ത​സു​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് റോ​ബ​ര്‍ട്ട് തോ​ട്ടു​പു​റം, ഡി​ക്സ​ണ്‍ തോ​മ​സ്, ഭാ​സ്‌​ക​ര​ന്‍, ലി​ജോ, ഏ​ബ്ര​ഹാം തോ​ട്ടു​പു​റം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.