മ​ധ്യ​വേ​ന​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ആ​ന​വ​ണ്ടി റെ​ഡി
Tuesday, April 16, 2024 5:16 AM IST
കോ​​ട്ട​​യം: അ​​വ​​ധി​​ക്കാ​​ലം ആ​​രം​​ഭി​​ച്ച​​തോ​​ടെ കു​​ടും​​ബ​​ങ്ങ​​ളെ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​ജ​​റ്റ് ടൂ​​റി​​സം സെ​​ല്ലി​​ന്‍റെ ട്രി​​പ്പു​​ക​​ള്‍​ക്ക് തു​​ട​​ക്ക​​മാ​​യി. ജി​​ല്ല​​യി​​ലെ എ​​ല്ലാ ഡി​​പ്പോ​​ക​​ളി​​ല്‍​നി​​ന്നും യാ​​ത്ര ഒ​​രു​​ക്കു​​ന്നു​​ണ്ട്. വേ​​ന​​ല്‍​ച്ചൂ​​ടി​​ല്‍​നി​​ന്ന് ര​​ക്ഷ​​നേ​​ടി കു​​ളി​​ര്‍​കാ​​ഴ്ച​​ക​​ള്‍ കാ​​ണാ​​ന്‍ ആ​​ന​​വ​​ണ്ടി കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ അ​​വ​​സ​​രം ഒ​​രു​​ക്കു​​ക​​യാ​​ണ്. മ​​റ​​യൂ​​ര്‍, ച​​തു​​രം​​ഗ​​പ്പാ​​റ, മ​​ല​​ക്ക​​പ്പാ​​റ, വ​​ട്ട​​വ​​ട, ഗ​​വി, അ​​ഞ്ചു​​രു​​ളി, മാ​​മ​​ല​​ക്ക​​ണ്ടം,വാ​​ഗ​​മ​​ണ്‍ -പ​​രു​​ന്തും​​പാ​​റ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണു പ്ര​​ധാ​​ന​​മാ​​യും വി​​നോ​​ദ​​യാ​​ത്ര​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, വൈ​​ക്കം, പാ​​ലാ ഡി​​പ്പോ​​ക​​ളി​​ല്‍​നി​​ന്ന് നി​​ല​​വി​​ല്‍ ന​​ട​​ത്തു​​ന്ന യാ​​ത്ര​​ക​​ള്‍​ക്ക് പു​​റ​​മെ, പു​​തി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും യാ​​ത്ര​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.​​എ​​രു​​മേ​​ലി, പൊ​​ന്‍​കു​​ന്നം, ഈ​​രാ​​റ്റു​​പേ​​ട്ട ഡി​​പ്പോ​​ക​​ളി​​ല്‍ നി​​ന്നും വി​​ഷു​​വി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉ​​ല്ലാ​​സ യാ​​ത്ര​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍, കു​​ടും​​ബ​​ശ്രീ, ച​​ങ്ങാ​​തി​​ക്കൂ​​ട്ട​​ങ്ങ​​ള്‍, ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ 50 പേ​​ർ അ​​ട​​ങ്ങു​​ന്ന ഗ്രൂ​​പ്പു​​ക​​ള്‍​ക്ക് ബ​​സ് ബു​​ക്ക് ചെ​​യ്ത് പോ​​കാ​​നു​​ള്ള സൗ​​ക​​ര്യം ഡി​​പ്പോ​​ക​​ളി​​ല്‍ ഒ​​രി​​ക്കി​​യി​​ട്ടു​​ണ്ട്. 20 മു​​ത​​ല്‍ 28 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലെ ട്രി​​പ്പു​​ക​​ള്‍​ക്ക് ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ചു. ക​​ഴി​​ഞ്ഞ ആ​​റി​​ന് ആ​​രം​​ഭി​​ച്ച് വി​​ഷു​​വി​​നു സ​​മാ​​പി​​ച്ച ട്രി​​പ്പു​​ക​​ളെ​​ല്ലാം വ​​ന്‍ വി​​ജ​​യ​​മാ​​യി​​രു​​ന്നു.

ആ​​തി​​ര​​പ്പ​​ള​​ളി, വാ​​ഴ​​ച്ചാ​​ല്‍ വ​​ഴി 65 കി​​ലോ​​മീ​​റ്റ​​ര്‍ കാ​​ന​​ന​​യാ​​ത്ര സ​​മ്മാ​​നി​​ക്കു​​ന്ന മ​​ല​​ക്ക​​പ്പാ​​റ യാ​​ത്ര, വാ​​ഗ​​മ​​ണ്‍ മൊ​​ട്ട​​ക്കു​​ന്നു​​ക​​ളും പ​​രു​​ന്തും​​പാ​​റ​​യി​​ലെ കോ​​ട​​മ​​ഞ്ഞി​​ന്‍റെ കു​​ളി​​രും ആ​​സ്വ​​ദി​​ക്കാ​​ന്‍ വാ​​ഗ​​മ​​ണ്‍ യാ​​ത്ര, മൂ​​ന്നാ​​ര്‍ ഗ്യാ​​പ് റോ​​ഡ് യാ​​ത്ര, മാ​​മ​​ല​​ക്ക​​ണ്ടം യാ​​ത്ര എ​​ന്നീ ട്രി​​പ്പു​​ക​​ള്‍​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ ആ​​ളു​​ക​​ള്‍ എ​​ത്തു​​ന്ന​​ത്.

ബു​​ക്കിം​​ഗി​​നാ​​യി
പ്ര​​ശാ​​ന്ത് വേ​​ലി​​ക്ക​​കം, ബ​​ജ​​റ്റ് ടൂ​​റി​​സം ജി​​ല്ലാ
കോ -​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍: 9447223212
കോ​​ട്ട​​യം -9188456895, 9847225981
ച​​ങ്ങ​​നാ​​ശേ​​രി 7510112360, 8593027457
പാ​​ലാ 8921531106, 9747930338
വൈ​​ക്കം 9995987321, 9744031240
എ​​രു​​മേ​​ലി- 9447287735
പൊ​​ന്‍​കു​​ന്നം- 9497888032
ഈ​​രാ​​റ്റു​​പേ​​ട്ട- 9947084284