അ​ന്ത്യാ​ളം പി​എ​ച്ച്‌​സി​ക്കു പു​തി​യ മ​ന്ദി​രം; ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തും
Tuesday, April 16, 2024 10:38 PM IST
പാ​ലാ: ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ന്ത്യാ​ളം പൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ​ണി പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ പൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തും. ഇ​തോ​ടെ മൂ​ന്നു ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. നാ​ലാ​യി​രം സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ടി​ല്‍ ഒ​രു കോ​ടി രൂ​പ ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും 15 ല​ക്ഷം രൂ​പ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ​യും വ​ക​യാ​ണ്.

ജൂ​ണി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് കെ​ട്ടി​ട​ത്തി​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ലി​ന്‍റ​ൺ ജോ​സ​ഫ് പ​റ​ഞ്ഞു. 54 ല​ക്ഷം രൂ​പ മു​ട​ക്കി ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മെ​യി​ന്‍ സ​ബ് സെ​ന്‍റ​റും ഇ​വി​ടെ നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി.