വെ​ങ്ങ​ല്ലൂ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി പു​ന​ർനി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
Thursday, July 22, 2021 10:29 PM IST
തൊ​ടു​പു​ഴ: വെ​ങ്ങ​ല്ലൂ​ർ -കോ​ലാ​നി ബൈ​പ്പാ​സി​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പു​ന​ർ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

പ​ത്തുമീ​റ്റ​റോ​ളം ദൂ​രം പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ അ​പ​ക​ട സാ​ധ്യ​തയേറെയാണ്. ഇ​തുവ​ഴി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 19ന് ​രാ​ത്രി​യി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​റി​ടി​ച്ച് വെ​ങ്ങ​ല്ലൂ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന​ത്. കോ​ലാ​നി ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കാ​ർ ന​ട​പ്പാ​ത​യി​ലേ​ക്കു പാ​ഞ്ഞു ക​യ​റി കൈ​വ​രി ഇ​ടി​ച്ചു ത​ക​ർ​ത്ത് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​ർ യാ​ത്ര​ക്കാ​ര​ൻ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെട്ടു.

പാ​ലാ, കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തുനി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ തൊ​ടു​പു​ഴ ടൗ​ണി​ലെ​ത്താ​തെ മൂ​വാ​റ്റു​പു​ഴ, അ​ടി​മാ​ലി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണിത്. രാ​ത്രി​യും പ​ക​ലും വ​ലി​യ വാ​ഹ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ലൂ​ടെ ഒ​ട്ടേ​റെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. കൈ​വ​രി ത​ക​ർ​ന്നി​ട്ടും ഇ​വി​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പുപോ​ലും അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​റു​ട​മ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ഷ്ട​പ​രി​ഹാ​രത്തുക ട്ര​ഷ​റി​യി​ൽ കെ​ട്ടി വ​ച്ച​തെ​ന്നും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.