മൂ​ല​മ​റ്റ​ത്ത് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ തു​റ​ന്നു
Saturday, September 25, 2021 11:07 PM IST
മൂ​ല​മ​റ്റം: വി​ശ​പ്പ് ര​ഹി​ത കേ​ര​ള​മെ​ന്ന സ​ർ​ക്കാ​ർ ല​ക്ഷ്യ​ത്തി​ലേ​ക്ക് സം​സ്ഥാ​നം അ​തി​വേ​ഗം എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ വി​ക​സ​ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഉൗ​ണി​ന് 20 രൂ​പ​യും പാ​ഴ്സ​ലി​ന് 25 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യി​ലെ സാ​ഫ​ല്യം ആ​ക്ടി​വി​റ്റി ഗ്രൂ​പ്പി​നാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല. അ​ഞ്ചം​ഗ​ങ്ങ​ളാ​ണ് ഗ്രൂ​പ്പി​ലു​ള്ള​ത്. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തു​മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തു​വ​രെ എ​ല്ലാ ചു​മ​ത​ല​ക​ളും ഇ​വ​ർ ഒ​രു​മി​ച്ചാ​ണ് ചെ​യ്യു​ന്ന​ത്. 32 പേ​ർ​ക്ക് ഒ​രേ​സ​മ​യം ജ​ന​കീ​യ ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ബി​രി​യാ​ണി, ക​പ്പ​യും മീ​ൻ​ക​റി​യും, പെ​റോ​ട്ട, ചെ​റു​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ​നി​ന്നു ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം കാ​റ്റ​റിം​ഗ് സേ​വ​ന​വും ല​ഭ്യ​മാ​ണ്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​ൽ. ജോ​സ​ഫ്, ഷി​ബു ജോ​സ​ഫ്, ടോ​മി വാ​ളി​കു​ളം, സു​ബി ജോ​മോ​ൻ, സി​നി തോ​മ​സ്, ഓ​മ​ന ജോ​ണ്‍​സ​ണ്‍, മു​ൻ പ്ര​സി​ഡ​ന്‍റ് ടോ​മി കു​ന്നേ​ൽ, ടോ​മി നാ​ട്ടു​നി​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.