വീ​ടു കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു
Sunday, September 26, 2021 8:47 PM IST
തൊ​ടു​പു​ഴ: പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടു കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. കോ​ണ്‍​ഗ്ര​സ് കു​മാ​ര​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​രി​ക്കു​ഴി​യി​ൽ അ​ഡ്വ.​സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10,000 രൂ​പ​യും ഏ​ഴു പ​വ​ൻ സ്വ​ർ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വീ​ട്ടി​ൽ നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു​വി​ന്‍റെ ഭാ​ര്യ വി​ദേ​ശ​ത്താ​ണ്. മ​ക​ളെ ഭാ​ര്യ​വീ​ട്ടി​ൽ ആ​ക്കി​യ​തി​നു ശേ​ഷം അ​ദ്ദേ​ഹം നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തു​ന്ന സു​ഹൃ​ത്തി​നെ വി​ളി​ക്കാ​ൻ പോ​യി​രു​ന്നു. രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​ക​ളു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന കു​റ​ച്ച് രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. എ​ല്ലാ മു​റി​ക​ളി​ലെ​യും അ​ല​മാ​ര​യും മ​റ്റും മോ​ഷ്ടാ​വ് വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച മോ​ഷ്ടാ​വ് സി​സി​ടി​വി​യു​ടെ മോ​നി​ട്ട​റും എ​ടു​ത്തു​കൊ​ണ്ടു പോ​യി. രാ​ത്രി എ​ട്ട​ര​യോ​ടെ മോ​ഷ​ണം ന​ട​ത്തി​യ​താ​യാ​ണ് സം​ശ​യം.
വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി ത​ന്നെ സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ, എ​സ്ഐ ബൈ​ജു പി.​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ ഇ​ടു​ക്കി​യി​ൽ നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു ശേ​ഖ​രി​ച്ചു. മോ​ഷ്ടാ​വ് വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​യു​ടെ വ്യ​ക്ത​മാ​യ ചി​ത്ര​വും പോ​ലീ​സി​നു ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന സ്ഥി​രം മോ​ഷ്ടാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.