മു​ട്ട​ത്ത് മ​ണ്ണി​ടി​ച്ചി​ൽ
Saturday, October 16, 2021 10:02 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പേ​മാ​രി​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ത​ക​ർ​ന്നു. ജോ​മോ​ൻ മു​ഞ്ഞ​നാ​ട്ടു​കു​ന്നേ​ൽ, മു​സ്ത​ഫ കോ​ട്ടു​കാ​ട്ടി​ൽ, ബി​നു എ​ട​ക്ക​നാ​ൽ, ഉ​മൈ​ബ കോ​ണി​പ്പാ​ട്ട്, ഗോ​പാ​ല​ൻ പു​ത്ത​ൻ​കു​ളം, മു​രി​ക്ക​ൽ​ചി​റ ജോ​സ​ഫ് എ​ന്നി​വ​രു​ടെ വീ​ടി​ന്‍റ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളാ​ണ് ത​ക​ർ​ന്ന​ത്. പ​ര​പ്പാ​ൻ​തോ​ട് ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ളം ക​യ​റി​യ​ത്.