സ്കൂ​ട്ട​ർ കാ​റി​ലും ബ​സി​ലും ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, January 28, 2022 10:25 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ സ്കൂ​ട്ട​ർ എ​തി​രേ​വ​ന്ന കാ​റി​ലും ബ​സി​ലും ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ബാ​ല​ഗ്രാം കാ​ല​മു​രി​ങ്ങ​യി​ൽ ജോ​ർ​ജ് - ബി​ന്നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജി​മ്മി(22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ നെ​ടു​ങ്ക​ണ്ടം എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്കൂ​ട്ട​ർ ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തെ​ത്തി​യ കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ജി​മ്മി സ്കൂ​ട്ട​റി​ൽ​നി​ന്നും തെ​റി​ച്ച് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ലി​ടി​ച്ച് വീ​ണ്ടും കാ​റി​ന്‍റെ ഒ​രു​വ​ശ​ത്ത് ത​ട്ടു​ക​യും തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു.

ത​ല​യ്ക്കും ശ​രീ​ര​മാ​സ​ക​ല​വും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​മ്മി​യെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

കാ​റി​ന്‍റെ മു​ൻ​വ​ശ​വും ഗ്ലാ​സും ത​ക​ർ​ന്നി​ട്ടു​ണ്ട്. നെ​ടു​ങ്ക​ണ്ടം ഫ​യ​ർ ഫോ​ഴ്സ് എ​ത്തി അ​പ​ക​ട​സ്ഥ​ല​ത്ത് റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ര​ക്തം ക​ഴു​കി​ക്ക​ള​യു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു. ഇ​ൻ​ക്വ​സ്റ്റി​നും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നും​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജാ​സ്മി​ൻ, ജി​സ്മി​ൻ എ​ന്നി​വ​രാ​ണ് ജി​മ്മി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ.