ദീ​പി​ക ക​ർ​ഷ​ക സം​ഗ​മം: ഒ​രു​ക്കം ആ​രം​ഭി​ച്ചു
Tuesday, May 17, 2022 10:57 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ദീ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ, കാ​ഡ്സ്, ഇ​ൻ​ഫാം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ക​ർ​ഷ​ക​സം​ഗ​മം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ 30നാ​ണ് ക​ർ​ഷ​ക​സം​ഗ​മം ന​ട​ത്തു​ന്ന​ത്. ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യും. ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച​വ​രു​ടെ അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ളും പ്ര​ഗ​ത്ഭ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ളും ക​ർ​ഷ​ക​സം​ഗ​മ​ത്തി​ന് കൊ​ഴു​പ്പേ​കും.
മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, രാ​ഷ്ട്രീ​യ-​മ​ത-​സാ​മൂ​ഹ്യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ (സ​ർ​ക്കു​ലേ​ഷ​ൻ) ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്സി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, ദീ​പി​ക പി​ആ​ർ​ഒ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട്, ഇ​ൻ​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി​ൽ, കാ​ഡ്സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ, ഡി​എ​ഫ്സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി, രൂ​പ​ത സെ​ക്ര​ട്ട​റി ഡി​ഗോ​ൾ കെ. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.