ഇ​ല്ലാ​ത്ത ദേ​ശീ​യപാ​ത​യ്ക്ക് 2150 കോ​ടി; എം​പി​യു​ടെ പ്രചാരണം ഗു​രു​ത​രം: പി.​ജെ.​ജോ​സ​ഫ്
Saturday, April 20, 2019 10:18 PM IST
തൊ​ടു​പു​ഴ: ഇ​ല്ലാ​ത്ത പ​ഴ​നി -ശ​ബ​രി​മ​ല ദേ​ശീ​യ​പാ​ത​യ്ക്ക് 2150 കോ​ടി അ​നു​വ​ദി​ച്ചെ​ന്നു ക​ള​വ് പ്ര​ച​രി​പ്പി​ച്ച എം​പി​യു​ടെ ന​ട​പ​ടി അ​ത്യ​ന്തം ഗു​രു​ത​ര​മാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. ഇ​ങ്ങ​നെ​യൊ​രു ദേ​ശീ​യ​പാ​ത വി​ജ്ഞാ​പ​നം ചെ​യ്യു​ക​യൊ പ്രൊ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യോ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യൊ ഒ​രു രൂ​പ​പോ​ലും പ​ണം അ​നു​വ​ദി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ പു​റ​ത്തു വ​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​ക​ത​ര​മാ​ണ്. തെ​ര​ഞ്ഞ​ടു​പ്പി​ൽ വോ​ട്ട് ല​ഭി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് ക​ള്ളം പ​റ​യു​ന്ന​തും അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ന്ന​തും ഒ​രു ജ​ന​പ്ര​തി​നി​തി​യ്ക്ക് ഭൂ​ഷ​ണ​മ​ല്ല .ശ​ബ​രി റെ​യി​ൽ​വേ​യ്ക്ക് 381 കോ​ടി അ​നു​വ​ദി​ച്ചു​വെ​ന്ന പ്ര​ചാ​ര​ണ​വും ക​ള​വാ​ണ്. വി​ക​സ​ന​ങ്ങ​ൾ​ക്ക് ഇ​ടു​ക്കി​യി​ൽ ചെ​ല​വ​ഴി​ച്ച​താ​യി പ്ര​ച​രി​പ്പി​ച്ച തു​ക​യി​ൽ പ​കു​തി​യും ഈ ​ര​ണ്ടു ജോ​ലി​ക​ൾ​ക്കാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചും നോ​ട്ടീ​സു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചും എം​പി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഒ​രു ജ​ന​പ്ര​തി​നി​ധി​യും ഇ​ങ്ങ​നെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ പാ​ടി​ല്ല. ഇ​നി​യെ​ങ്കി​ലും താ​ൻ പ്ര​ച​രി​പ്പി​ച്ച​ത് ക​ള​വാ​യി​രു​ന്നെ​ന്ന് ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു പ​റ​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു .