പെ​രി​യ​വ​ര പാ​ല​ത്തി​നു സ​മീ​പം മ​ണ്‍​തി​ട്ട​യി​ടി​ഞ്ഞു
Tuesday, August 20, 2019 10:11 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​ർ ഉ​ടു​മ​ൽ​പേ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലെ പെ​രി​യ​വ​ര പാ​ല​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തെ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് ക​ന്നി​മ​ല​യാ​റ്റി​ൽ പ​തി​ച്ചു. പു​ഴ​യു​ടെ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് മ​ണ്‍​തി​ട്ട​യി​ടി​ഞ്ഞ് പു​ഴ​യി​ൽ പ​തി​ച്ച​ത്. ഇ​തോ​ടെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി​രു​ന്ന പാ​ത​യി​ൽ ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​നം മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. നി​ല​വി​ൽ പെ​രി​യ​വ​രൈ​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന താ​ത്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റോ​ഡും ഇ​ടി​ഞ്ഞ​തോ​ടെ ഗ​താ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. പു​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ദി​ശ​മാ​റ്റി​വി​ട്ടി​ട്ടു​ണ്ട്. റോ​ഡ് വീ​ണ്ടും ഇ​ടി​ഞ്ഞാ​ൽ അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​യ്ക്കും. പൊ​തു​മാ​ര​ത്ത് വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ പ​റ​ഞ്ഞു.