സി​പി​എം അം​ഗം ബ​ങ്ക് കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പ​ണം
Tuesday, October 15, 2019 10:33 PM IST
തൊ​ടു​പു​ഴ: എ​ൽ​ഡി​എ​ഫ് അം​ഗം ന​ഗ​ര​സ​ഭ​യു​ടെ ബ​ങ്ക് കൈ​വ​ശ​പ്പെ​ടു​ത്തി വാ​ട​ക​യ്ക്കു മ​റി​ച്ചു കൊ​ടു​ത്ത് ലാ​ഭം നേ​ടു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ.​എം.​ഹാ​രി​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
ന​ഗ​ര​സ​ഭ രൂ​പീ​കൃ​ത​മാ​യ ആ​ദ്യ കൗ​ണ്‍​സി​ൽ മു​ത​ൽ സി​പി​എം നേ​താ​വാ​യ കൗ​ണ്‍​സി​ല​ർ ടൗ​ണ്‍ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ബ​ങ്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​ണ്. മാ​സം 334 രൂ​പ ന​ഗ​ര​സ​ഭ​യി​ല​ട​യ്ക്കു​ന്ന ബ​ങ്ക് ദി​നം​പ്ര​തി 300 രൂ​പ​യ്ക്ക് വാ​ട​ക​യ്ക്കു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ന​ഗ​ര​സ​ഭ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മ​റ്റും ന​ൽ​കാ​നു​ള്ള ബ​ങ്കാ​ണ് ഇ​ദ്ദേ​ഹം കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ ബ​ങ്ക് വി​ട്ടു ന​ൽ​കാ​ൻ സി​പി​എം അം​ഗം ത​യാ​റാ​ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഹാ​രി​ദ് പ​റ​ഞ്ഞു.