എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ പ​ച്ച​ക്ക​റി കൃ​ഷി ശ്ര​ദ്ധേ​യ​മാ​കു​ന്നു
Sunday, November 10, 2019 10:36 PM IST
ചെ​റു​തോ​ണി: ത​ങ്ക​മ​ണി സെ​ന്‍റ തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ന്നു. ആ​ദ്യ​ഘ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്തം വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള​തോ​ട്ടം ന​ട്ടു​വ​ള​ർ​ത്തി​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ്യാ​പ​ക​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കാ​ബേ​ജ്, ചീ​ര, പ​യ​ർ, വെ​ണ്ട​ക്ക, പ​പ്പാ​യ, ഇ​ഞ്ചി എ​ന്നി​വ​യും പേ​ര, ല​ച്ചി തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളും സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ കൃ​ഷി​ചെ​യ്തു.
ജൈ​വ പ​ച്ച​ക്ക​റി​വി​ള​വെ​ടു​പ്പ് പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​ജു വൈ​ശ്യം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ മു​ണ്ട​ക്കാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് പാ​ല​ക്കാ​മ​റ്റം, ല​ഫ്. സു​നി​ൽ കെ. ​അ​ഗ​സ്റ്റി​ൻ, ബി​ജു മാ​ത്യു, ക്രി​സ്റ്റോ സോ​ണി ജോ​സ്, മ​രി​യ സ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ട്വി​റ്റി ജോ​യി, അ​ലോ​ണ്‍ തോ​മ​സ്, കൃ​ഷ്ണ​പ്രി​യ ബി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.