ന​ഗ​ര​സ​ഭ പാ​ർ​ക്കി​ലെ ഉൗ​ഞ്ഞാ​ൽ ത​ക​ർ​ന്നു; പ​രി​ക്കേ​ൽ​ക്കാ​തെ സ്ത്രീ​ക​ൾ ര​ക്ഷ​പ്പെട്ട ു
Sunday, November 17, 2019 10:48 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പാ​ർ​ക്കി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​യാ​രം​ഭി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ പാ​ർ​ക്കി​ലെ ഉൗ​ഞ്ഞാ​ൽ ത​ക​ർ​ന്നു​വീ​ണു. ഉൗ​ഞ്ഞാ​ൽ​ക്ക​സേ​ര​യി​ൽ ആ​ടി​ക്കൊ​ണ്ടി​രു​ന്ന സ്ത്രീ​ക​ൾ താ​ഴെ വീ​ണെ​ങ്കി​ലും ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ക തി​ര​ക്കേ​റി​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു​പേ​ർ​ക്കി​രു​ന്ന് ആ​ടാ​വു​ന്ന ഉൗ​ഞ്ഞാ​ൽ​ക്ക​സേ​ര​യു​ടെ ക​ന്പി പൊ​ട്ടി​യാ​ണ് സ്ത്രീ​ക​ൾ താ​ഴെ​വീ​ണ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ എ​ത്തി ഇ​തു സ​ന്ദ​ർ​ശ​ക​ർ ക​യ​റാ​തെ മാ​റ്റി​വ​ച്ചു.
കു​ട്ടി​ക​ൾ ക​യ​റു​ന്ന ഒ​രു ഉൗ​ഞ്ഞാ​ലി​ന്‍റെ​യും ച​ങ്ങ​ല പൊ​ട്ടി​യ​തോ​ടെ ഇ​തും തൂ​ണി​ൽ ചു​റ്റി​ക്കെ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ൾ ക​യ​റു​ന്ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു​തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യെ​ങ്കി​ലും യാ​തൊ​രു സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ക്കാ​തെ സ​ന്ദ​ർ​ശ​ക​ർ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
ക​ളി​യു​പ​ക​ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ച​ത്. 2017-18 വ​ർ​ഷ​ത്തി​ലെ പെ​ർ​ഫോ​ർ​മ​ൻ​സ് ഗ്രാ​ന്‍റി​ലെ ഷോ​ർ​ട്ട്ഫാ​ൾ തു​ക​യാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 71.29 ല​ക്ഷം രൂ​പ​യി​ൽ നി​ന്നാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് പാ​ർ​ക്ക് ന​വീ​ക​ര​ണം ന​ട​ത്താ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം.
ആ​ധു​നി​ക രീ​തി​യി​ലു​ള്ള നി​ർ​മാ​ണ​ത്തി​നാ​യു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്കും.