സാ​യാ​ഹ്ന ധ​ർ​ണ
Sunday, December 8, 2019 10:50 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ മൂ​ന്ന് വ​ർ​ഷ​ത്തെ ഭ​ര​ണം കൊ​ണ്ട് ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ നാ​ലി​ര​ട്ടി വ​ഷ​ളാ​യ​താ​യി ഡിസി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ന്പാ​ടും​പാ​റ​യി​ൽ ന​ട​ന്ന സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​മു​ര​ളീ​ധ​ര​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ, സേ​നാ​പ​തി വേ​ണു, എം.​എ​ൻ. ഗോ​പി, പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ സു​ധാ​ക​ര​ൻ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മോ​ളി മൈ​ക്കി​ൾ, മി​നി ടോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ത​ക​ർ​ന്ന റോ​ഡി​ൽ
വാ​ഴ​ന​ട്ട്
പ്ര​തി​ഷേ​ധി​ച്ചു

ക​ട്ട​പ്പ​ന : വ​ള്ള​ക്ക​ട​വ് ക​രി​ന്പാ​നി​പ്പ​ടി - ച​പ്പാ​ത്ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ഇ​തു​വ​ഴി ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. പ്ര​തി​ഷേ​ധ പ​രി​പാ​ടി ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​എ​സ്. ര​തീ​ഷ്, സ​ജി മാ​ത്യു, പി. ​ജി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.