കാ​ൽ​ന​ട​ക്കാ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ഓ​ട്ടോ നി​ർ​ത്താ​തെ പോ​യി
Wednesday, February 26, 2020 10:43 PM IST
അ​ടി​മാ​ലി: രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ സ്ത്രീ​ക​ളെ ഇ​ടി​ച്ച് വീ​ഴ്ത്തി​യ പെ​ട്ടി ഓ​ട്ടോ നി​ർ​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു . അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45ഓ​ടെ​യാ​ണ് അ​പ​ക​ടം .
തോ​ട്ട​ക്ക​ര ബി​ന്ദു സു​രേ​ഷ് (42), പ​റ​ന്തോ​ട്ട​ത്തി​ൽ സൗ​മ്യ മ​ഹേ​ഷ് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​തി​വ് ന​ട​ത്ത​ത്തി​നാ​യി ദേ​ശീ​യ പാ​ത​യോ​ര​ത്തു​കൂ​ടി പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു . ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സൗ​മ്യ​യു​ടെ മ​ക​ൻ അ​ജ​യ​ഘോ​ഷ് വീ​ട്ടി​ലെ​ത്തി​യാ​ണ് വി​വ​ര​മ​റി​യി​ച്ച​ത്. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു . പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.