ജി​മ്മു​ക​ൾ നാ​ളെ തു​റ​ക്കും: ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്ത​നം
Monday, August 3, 2020 10:08 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യി​രു​ന്ന ജിം​നേ​ഷ്യ​ങ്ങ​ൾ നാ​ളെ മു​ത​ൽ തു​റ​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ജി​മ്മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. ഗ്രൂ​പ്പ് എ​ക്സ​ർ​സൈ​സ് ക്ലാ​സു​ക​ൾ ഉ​ണ്ടാ​വി​ല്ല. ജി​ല്ല​യി​ൽ 30 ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളാ​ണ് ഉ​ള്ള​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ഘ​ട്ടം​ഘ​ട്ട​മാ​യി പ​ല സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ജിം​നേ​ഷ്യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്ന​തു മൂ​ലം വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ട​മ​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും ജി​ല്ല ബോ​ഡി ബി​ൽ​ഡിം​ഗ് ആ​ന്‍റ് ഫി​റ്റ്ന​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്ക് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. തെ​ർ​മോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ അം​ഗ​ങ്ങ​ളെ​യും പ​രി​ശോ​ധി​ക്കു​ക​യും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ന​ൽ​കു​ക​യും ചെ​യ്യ​ണം. അം​ഗ​ങ്ങ​ളും ട്രെ​യി​ന​റും മാ​സ്ക്കും ഹാ​ൻ​ഡ് ഗ്ലൗ​സു​ക​ളും ധ​രി​ക്ക​ണം. വ്യാ​യാ​മ വേ​ള​യി​ൽ പോ​ലും അ​വ നീ​ക്കം​ചെ​യ്യ​രു​ത്. എ​ക്സ്ട്രാ മാ​സ്കും ക​രു​തി​യി​രി​ക്ക​ണം. ഓ​രോ​രു​ത്ത​രു​ടെ​യും വ്യാ​യാ​മം പ​ര​മാ​വ​ധി 60 മി​നി​റ്റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. 60 മി​നി​റ്റി​ൽ കൂ​ടു​ത​ൽ പ​രി​ശീ​ല​നം അ​നു​വ​ദി​ക്കി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ൾ മ​തി​യാ​യ അ​ക​ലം പാ​ലി​ച്ച് ക്ര​മീ​ക​രി​ക്ക​ണം. എ​സി പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്. തു​മ്മ​ൽ, ചു​മ, പ​നി, ജ​ല​ദോ​ഷം തു​ട​ങ്ങി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ പ്ര​വേ​ശി​പ്പി​ക്കരുത്. സാ​നി​റ്റൈ​സ​റോ ഡെ​റ്റോ​ളോ ഉ​പ​യോ​ഗി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ ശു​ചി​യാ​ക്ക​ണം.
ജിം ​പ​രി​സ​ര​വും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണം ചെ​യ്യു​ക. 18 മു​ത​ൽ 55 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​ന്യ​ദേ​ശ​ത്തു നി​ന്നും വ​രു​ന്ന​വ​ർ​ക്ക് മ​തി​യാ​യ പ​രി​ശോ​ധ​ന​യും ക്വാ​റന്‍റൈനും പൂ​ർ​ത്തി​യാ​ക്കി​യാ​യി​രി​ക്കും പ്ര​വേ​ശ​നം. ക്ല​ബ് അം​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഡ്ര​സ്, ഷൂ​സ് എ​ന്നി​വ ജി​മ്മി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലാ​യെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.