ലോക്ഡൗൺ പ്രതീതി; തി​ര​ക്കൊ​ഴി​ഞ്ഞു ന​ഗ​രം
Tuesday, May 4, 2021 11:36 PM IST
കൊ​ച്ചി: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​രാ​ന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു​പ​ടി​കൂ​ടി ക​ട​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​തീ​തി. ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​ച്ചാ​ല്‍ മ​റ്റു​ മേ​ഖ​ല​ക​ള്‍ നി​ശ്ച​ല​മാ​യി​രു​ന്നു. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലും തി​ര​ക്ക് ന​ന്നേ കു​റ​വാ​യി​രു​ന്നു. വാ​ണി​ജ്യ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ഭൂ​രി​ഭാഗ​വും അ​ട​ഞ്ഞു​കി​ട​ന്നു. നി​ല​വി​ല്‍ ജോ​ലി​ക്ക് പോ​കേ​ണ്ട​വ​ര്‍ മാ​ത്ര​മാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​വു​മാ​യി നി​ര​ത്തു​ക​ളി​ല്‍ ഇ​റ​ങ്ങി​യ​ത്.

ന​ഗ​ര​ത്തി​ലും ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ള്‍ നി​ര​ത്തൊ​ഴി​ഞ്ഞു. ഏ​താ​നും ചി​ല ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളും പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളും മാ​ത്ര​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍ ​പ​തി​വുപോ​ലെ ന​ട​ന്നു. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ 10 മി​നി​ട്ട് ഇ​ട​വി​ട്ടും യാ​ത്ര​ക്കാ​ര്‍ കു​റ​വു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ 14 മി​നി​ട്ട് ഇ​ട​വി​ട്ടു​മാ​ണ് മെ​ട്രോ സ​ര്‍​വീ​സു​ക​ള്‍.

ന​ഗ​ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ എ​ല്ലാം ത​ന്നെ തു​റ​ന്നുപ്ര​വ​ര്‍​ത്തി​ച്ചു.
പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും തു​റ​ന്നു. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് പ​തി​വുപോ​ലെ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ നിന്ന​ട​ക്ക​മു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞതോ​ടെ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന വ​ണ്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

മേ​ന​ക, വൈ​റ്റില, പാ​ലാ​രി​വ​ട്ടം, ഇ​ട​പ്പ​ള്ളി, ക​ലൂ​ര്‍, ക​ട​വ​ന്ത്ര തു​ട​ങ്ങി​യ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്കൊ​ഴി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു.