കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി​യു​ടെ മ​ണ്ണ് ഇ​നി ഗ്ര​ന്ഥ​ശാ​ല​യ്ക്ക്
Monday, November 22, 2021 12:23 AM IST
പ​റ​വൂ​ർ: വി​പ്ല​വ ക​വി കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന മ​ണ്ണ് ഇ​നി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള വാ​യ​ന​ശാ​ല​ക്ക് സ്വ​ന്തം. താ​ലൂ​ക്കി​ലെ മി​ക​ച്ച ലൈ​ബ്ര​റി എ​ന്ന പ​ദ​വി​യും എ ​പ്ല​സ് നി​ല​വാ​ര​വു​മു​ള്ള കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​ക്കു വേ​ണ്ടി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി​യു​ടെ മ​ക​ൻ കെ.​പി. സ​ന്തോ​ഷി​ൽ നി​ന്നും ആ​ധാ​ര​വും മ​റ്റ് രേ​ഖ​ക​ളും ഏ​റ്റു​വാ​ങ്ങി.
ഇ​ഷ്ട​ദാ​ന​മാ​യാ​ണ് ലൈ​ബ്ര​റ​റി​ക്ക് മൂ​ന്ന​ര സെ​ന്‍റ് സ്ഥ​ലം കൈ​മാ​റി​യ​ത്.
നി​ല​വി​ൽ സ്ഥ​ല പ​രി​മി​തി​യു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് പ​പ്പു​ക്കു​ട്ടി​യു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കും.
സ്ഥ​ല​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. അ​ഭി​ഭാ​ഷ​ക​നും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി 1974 സെ​പ്തം​ബ​ർ 20നാ​ണ് അ​ന്ത​രി​ച്ച​ത്.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​പി. സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി വി.​എ​സ്. അ​നി​ൽ, അ​ൻ​വി​ൻ കെ​ടാ​മം​ഗ​ലം, സ​ന്തോ​ഷി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.