ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ലോ​റി ക​യ​റി മ​രി​ച്ചു
Wednesday, April 24, 2024 10:29 PM IST
ഇ​രു​ന്പ​നം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ലോ​റി ക​യ​റി മ​രി​ച്ചു. ആ​ന്ധ്ര​യി​ൽ നി​ന്ന് ഐ​ഒ​സി​യു​ടെ ഇ​രു​ന്പ​നം ടെ​ർ​മി​ന​ലി​ൽ എ​ഥ​നോ​ളു​മാ​യി വ​ന്ന ടാ​ങ്ക​ർ ലോ​റി​യു​ടെ ക്ലീ​ന​ർ ആ​ന്ധ്ര ഈ​സ്റ്റ് ഗോ​ദാ​വ​രി ഹ​രി​ജ​ന​പേ​ട്ട സ്വ​ദേ​ശി രാ​ജു ബ​ദ്ദ (45) ആ​ണ് മ​രി​ച്ച​ത്. ക​ന്പ​നി​യു​ടെ അ​ക​ത്ത് നി​ന്നും ലോ​ഡു​മാ​യി വ​ന്ന മ​റ്റൊ​രു ലോ​റി​യു​ടെ ച​ക്ര​ത്തി​നി​ട​യി​ലേ​ക്ക് ഇ​യാ​ൾ ത​ല വ​യ്ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ഓ​ടെ ടെ​ർ​മി​ന​ൽ ഗേ​റ്റി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന് മു​ൻ​പ് ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.