ബീച്ചില്‍ അടിഞ്ഞ ആനയുടെ ജഡം സംസ്കരിച്ചു
1584892
Tuesday, August 19, 2025 7:21 AM IST
വൈപ്പിന്‍: പള്ളിപ്പുറം കാറ്റാടി ബീച്ചില്‍ അടിഞ്ഞ ആനയുടെ ജഡം വനം വകുപ്പ് വെറ്ററിറി ഡോക്ടര്‍മാരുടെ ടീം എത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചശേഷം ജഡം പഞ്ചായത്തിന്റെ അനുമതിയോടെ പള്ളിപ്പുറത്തു തന്നെ സംസ്കരിച്ചു.
മലയാറ്റൂര്‍ മണികണ്ഠന് ചാല് ഭാഗത്തുനിന്ന് ഒഴുകി എത്തിയതാണെന്നാണ് നിഗമനം. പെരിയാറിലൂടെ ജഡം ഒഴുകിപ്പോകുന്നത് പലരും കണ്ടിരുന്നു. ഒഴുക്ക് ശക്തമായിരുന്നതിനാല്‍ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ശനിയാഴ്ച തീരത്തടിഞ്ഞ ആനയുടെ ജഡം പിന്നീട് ഒഴുകി കടല്‍ഭിത്തിയുടെ ഇടയിലേക്ക് പോയതിനെ തുടര്‍ന്ന് അഴീക്കോട് ഹോസ്റ്റല്‍ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്താല്‍ വളരെ ശ്രമപ്പെട്ടാണ് കരയിലേക്കടുപ്പിച്ചത്. രണ്ടാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന ജഡം ചീഞ്ഞഴുകിയ നിലയിലായിരുന്നു.