ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളും സുഹൃത്തും അറസ്റ്റിൽ
1584896
Tuesday, August 19, 2025 7:21 AM IST
കോതമംഗലം: കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ റിമാന്‍ഡിലായ പ്രതി റമീസിന്റെ മാതാപിതാക്കളും സുഹൃത്തും അറസ്റ്റില്‍. മാതാപിതാക്കളായ പാനായിക്കുളം പുതിയ റോഡ് തോപ്പില്‍പറമ്പില്‍ വീട്ടില്‍ റെഹിമോന്(47), ഭാര്യ ഷെറീന (46), റമീസിന്റെ സുഹൃത്ത് വെളിയത്തുനാട് പാറന ജംഗ്ഷന് കറുകാശേരി വീട്ടില്‍ അബ്ദുള്സഹദ് (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവ ശേഷം ഒളിവില്‍ പോയ റെഹിമോനെയും ഷെറീനയെയും തമിഴ്നാട് സേലത്തെ ലോഡ്ജില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. അബ്ദുള്‍ സമദ് ബിനാനിപുരം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു പേരെയും ഉച്ചയോടെ കോതമംഗലത്ത് എത്തിച്ച് ചോദ്യം ചെയ്തു. മൂവരുടേയും പേരില്‍ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. റമീസിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പുറമെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനും മൊബൈലിലെ ഡിജിറ്റല്‍ തെളിവ് അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും ആണ് കേസെടുത്തിട്ടുള്ളത്. ആലുവയില്‍ ഇറച്ചിക്കച്ചവടം നടത്തുന്ന ആളാണ് റെഹിമോന്. ഇറച്ചി കച്ചവടത്തിനായി കന്നുകാലികളെ വാങ്ങാന്‍ പതിവായി സേലത്ത് എത്തുന്നത് കൊണ്ട് റെഹിമോന് ഇവിടം സുചരിചിതമായിരുന്നു. സ്ഥിരമായി തങ്ങുന്ന ലോഡ്ജിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്.
റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇരുവരും വീടുപൂട്ടി സ്ഥലം വിടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. റമീസിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്തും: വനിതാ കമ്മീഷൻ അധ്യക്ഷ