എ​എ​സ്ഐ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ
Thursday, August 22, 2019 1:32 AM IST
ആ​ലു​വ: ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യെ സ്വ​വ​സ​തി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​മ​ശേ​രി പു​ൽ​പ്ര​വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ പി.​സി. ബാ​ബു​വി(48)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ടി​യി​ട്ട​പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
പു​ല​ർ​ച്ചെ ഭാ​ര്യ​യാ​ണ് ബാബുവിനെ മരിച്ചനിലയിൽ ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ ആ​ലു​വ സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ന​ടു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ 18 മു​ത​ൽ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലാ​യി​രു​ന്നു. അ​വ​ധി നീ​ണ്ടു പോ​യ​തി​നാ​ൽ സി​ഐ​യും എ​സ്ഐ​യും ശാ​സി​ച്ചി​രു​ന്ന​താ​യി ബാ​ബു സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.
എ​സ്ഐ​യു​ടെ മാ​ന​സി​ക പീ​ഡ​നം സ​ഹി​ക്കാ​താ​യ​തോ​ടെ സ്ഥ​ലം മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​സ്ഐ​യെകൊ​ണ്ട് ത​ന്‍റെ ശ​വം തീ​റ്റി​ക്കു​മെ​ന്നു ബാ​ബു പ​റ​ഞ്ഞി​രു​ന്ന​താ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.
കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ ഡി​വൈ​എ​സ്പി​മാ​രു​ടെ വി​ശ്വ​സ്ത​നാ​യ ഡ്രൈ​വ​റാ​യി​രു​ന്നു. 27 വ​ർ​ഷ​മാ​യി സ​ർ​വീ​സി​ലു​ള്ള ബാ​ബു മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് റൂ​റ​ലി​ലേ​ക്ക് സ്ഥ​ലം മാ​റി എ​ത്തി​യ​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി.
ച​ന്ദ്ര​മ​തി​യ​മ്മ​യാ​ണ് മാ​താ​വ്, വെ​ണ്ണ​ല സ്വ​ദേ​ശി ച​ന്ദ്ര​ലേ​ഖ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: കാ​ർ​ത്തി​ക ബാ​ബു, കി​ര​ൺ​ബാ​ബു. സം​സ്കാ​രം കു​ട്ട​മ​ശേ​രി എ​ൻ​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.