കി​ണ​റു​ക​ൾ വ​റ്റി;​ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ന്പി​ംഗ് തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യം
Monday, October 3, 2022 12:34 AM IST
മേ​ലൂ​ർ:​ കി​ണ​റു​ക​ൾ വ​റ്റി;​ ചെ​ട്ടി​ത്തോ​പ്പ് ക​ട​വ് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ന്പി​ംഗ് ഉ​ട​നെ തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.​ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു തു​ട​ങ്ങി.​ മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക ജ​ല​സേ​ച​ന​ത്തി​ന് ആ​ശ്രി​യി​ക്കു​ന്ന ചെ​ട്ടി​ത്തോ​പ്പ് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​വാ​ൻ സാ​ധി​ക്കും. ​മ​ഴ മാ​റി​യ​തോ​ടെ പു​ഴ​യി​ൽ ജ​ല​നി​ര​പ്പു കു​റ​ഞ്ഞ​തുമൂ​ലം കി​ണ​റു​ക​ളു​ടെ അ​ടി​ഭാ​ഗം കാ​ണാ​വു​ന്ന അ​വ​സ്ഥ​യാ​ണ്.​ പൂ​ലാ​നി നി​ലം​പ​തി​യി​ൽ കൂവക്കാ​ട​ൻ ശി​വ​രാ​മ​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ വ​റ്റിത്തുട​ങ്ങി.​ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ന്പിം​ഗ് ആ​രം​ഭി​ക്ക​ണ​മെ​ന്ന​താ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.