വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞുവീ​ണ് വി​ദ്യാ​ർ​ഥിക്കു പ​രിക്ക്
Thursday, June 1, 2023 1:17 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ഓ​ടുമേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞുവീ​ണ് വി​ദ്യാ​ർ​ഥിയാ​യ ബാ​ലി​ക​യ്ക്കു പ​രി​ക്കേ​റ്റു. മേ​ത്ത​ല ബാ​ലാ​നുബോ​ധി​നി യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി എ​റി​യാ​ട് എംഐടി ​സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മ​ന​പ്പി​ള്ളി സി​മി​യു​ടെ മ​ക​ൾ നെ​യ്മ കൃ​ഷ്ണ (10) ക്കാ​ണു പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വാ​ർ​ഷി​ക പൊ​തു​യോ​ഗം

മൂ​ന്നു​പീ​ടി​ക: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മൂ​ന്നു​പീ​ടി​ക യൂ​ണി​റ്റ് 49 ാത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​ വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ​റ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ പ​വി​ത്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്.​ സ​ദ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​എം.​അ​ബ്ദു​ൾ റ​ഹീം വ​ര​വ് ചി​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​വി.​ ദാ​സ്, എം.​ബി.​ മു​ബാ​റ​ക്, പി.​എ.​ ഹാ​ഷിം, സ​ത്യ​ൻ ശ്രു​തി, യു.​വൈ.​ ഷെ​മീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഭ​ദ്രം കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 10 ല​ക്ഷം രൂ​പ​യു​ടെ മ​ര​ണാ​ന​ന്ത​ര സ​ഹാ​യം മൂ​ന്നു​പീ​ടി​ക കൃ​ഷ്ണ ഫാ​ർ​മ ഉ​ട​മ ശി​വാ​ന​ന്ദ​ൻ ഏ​റ്റു​വാ​ങ്ങി.