ദേവാലയങ്ങളിൽ തിരുനാൾ
Friday, April 19, 2024 1:48 AM IST
മോ​തി​ര​ക്ക​ണ്ണി പള്ളി

മോ​തി​ര​ക്ക​ണ്ണി: സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​കദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ ഊ​ട്ടുതി​രു​നാ​ളി​നു കു​റ്റി​ക്കാ​ട് ഫോ​റോ​ന വി​കാ​രി ഫാ. ​ലി​ജു പോ​ൾ പ​റ​മ്പ​ത്ത് കൊ​ടി​യേ​റ്റം ന​ട​ത്തി. വിശുദ്ധ ​കു​ർ​ബാ​നയെതു​ട​ർ​ന്ന് വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര സ്വി​ച്ച് ഓ​ൺ ക​ർ​മവും നി​ർ​വ​ഹി​ച്ചു.

നാളെ രാ​വി​ലെ 6.30നു ​പ്ര​സു​ദേ​ന്തിവാ​ഴ്ച, ആ​ദ്യ​കു​ർ​ബാ​നസ്വീ​ക​ര​ണ​വും മു​ന്നൂ​റോ​ളം പ്ര​സു​ദേ​ന്തി​മാ​രാ​ണ് തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്.

തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​വിശുദ്ധ കു​ർ​ബാ​ന, 10ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി പ്ര​ഫ​സ​ർ റവ.ഡോ. സി​ജു കൊ​മ്പ​ൻ സ​ന്ദേ​ശം ന​ൽ​കും.

നാലിനു ​വിശുദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ പ്ര​ദ​ക്ഷിണ​ത്തി​നു​ശേ​ഷം ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ ഊ​ട്ടുനേ​ർ​ച്ചവി​ത​ര​ണ​വും ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ടോം വ​ട​ക്ക​ൻ, ട്ര​സ്റ്റി​മാ​രാ​യ പോ​ളി കാ​വു​ങ്ങ, ആ​ന്‍റണി ക​രി​പ്പാ​യി, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജു കൈ​താ​ര​ൻ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ന്‍റോ തോ​മ്മാ​ന എ​ന്നി​വ​ർ അ​റി​യി​ച്ചു.

മേ​ലൂ​ർ പള്ളി

മേ​ലൂ​ർ: സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പിതാ​വി​ന്‍റെ മധ്യ​സ്ഥ​തി​രു​നാ​ളി​നു വി​കാ​രി ഫാ. ​ടോ​മി ക​ണ്ട​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി.

ഇ​ന്നു രാ​വി​ലെ ആറിന് ​ലൈ​ത്തോ​ര​ൻ​മാ​രു​ടെ വാ​ഴ്ച, ദി​വ്യ​ബ​ലി, പ്ര​സു​ദേ​ന്തി തെര​ഞ്ഞെ​ടു​പ്പ്, അഞ്ചിന് ​പ്ര​സു​ദേ​ന്തിവാ​ഴ്ച, ദി​വ്യ​ബ​ലി, സാ​ൾ​വെ ല​ദീ​ഞ്ഞ്, നാളെ വൈ​കി​ട്ട് 4.30ന് ​തി​രി​വെ​ഞ്ചരി​പ്പ്, രൂ​പം എ​ഴു​ന്നള്ളിക്ക​ൽ.

ഞാ​യ​റാ​ഴ്ച വൈകീ​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ​. ജോ​യ്സ് എ​ല​വ​ത്തു​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തുടർന്ന് പ്ര​ദ​ക്ഷി​ണം.