തൃശൂർ ന​ഗ​ര​ത്തി​ലെ ഫ്ലാറ്റി​ൽ നി​ന്ന് 62 പ​വ​നും 60,000 രൂ​പ​യും ക​വ​ർ​ന്നു
Wednesday, September 11, 2019 12:58 AM IST
തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ൽനി​ന്ന് 62 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 60,000 രൂ​പ​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. പ്ര​സ് ക്ല​ബ് റോ​ഡി​ലെ ക്യാ​പ്പി​റ്റ​ൽ ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന അ​നി​ൽ, സീ​മ ജോ​സ് എ​ന്നി​വ​രു​ടെ ആ​ഭ​ര​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​വ​രു​ടെ കാ​ർഡ്രൈ​വ​റാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​ങ്ങി​യ​തു സം​ശ​യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സി​പി വി.​കെ.​രാ​ജു പ​റ​ഞ്ഞു.
മൂ​ന്നുദി​വ​സം മു​ന്പാ​ണ് സം​ഭ​വം. പ​ർ​ച്ചേ​സി​ംഗിനാ​യി കാ​റി​ൽ ഇ​റ​ങ്ങി​യ ഇ​വ​രെ കൊണ്ടുപോ യി വി​ട്ട​തി​നു​ശേ​ഷം ഇ​പ്പോ​ൾ വ​രാ​മെ​ന്നു പ​റ​ഞ്ഞു ഡ്രൈ​വ​ർ പോ​ യ​ത്രേ. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​മാ​യ​തു മ​ന​സി​ലാ​യ​ത്. കാ​റി​നു​ള്ളി​ൽ വ​ച്ചി​രു​ന്ന ബാ​ഗി​ൽ ഫ്ലാ​റ്റി​ന്‍റെ​യും അ​ല​മാ​ര​യു​ടെ​യും താ​ക്കോ​ൽ​കൂ​ട്ടം ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു.
പോ​ലീ​സ് വി​ളി​ച്ച​പ്പോ​ൾ ഡ്രൈ​വ​ർ വ​രാ​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും എ​ത്തി​യി​ല്ല. പി​ന്നീ​ട് താ​ക്കോ​ൽ പാ​ഴ്സലാ​യി ഉ​ട​മ​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. കാ​ർ ആ​ലു​വ​യി​ൽ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു​വ​ത്രേ. പോ​ലീ​സ് പ്ര​തി​യെ കു​ടു​ക്കാ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.