പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും പ്ര​തി ഓ​ടി ര​ക്ഷ​പ്പെട്ടു
Sunday, November 17, 2019 1:12 AM IST
വ​ട​ക്കാ​ഞ്ചേ​രി: പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ര​ത്തം​കോ​ട് സ്വ​ദേ​ശി കു​ന്ന​ത്ത്പീ​ടി​ക​യി​ൽ റ​ഫീ​ക്ക് (26) ആ​ണ് ഇ​ന്ന് രാ​വി​ലെ സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ​ത്. വ​ന​ത്തി​ൽ അ​റ​വ് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്ന​ത്.​

ക​ഴി​ഞ്ഞ 20ാം തി​യ്യ​തി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ടു​ന്ന അ​ക​മ​ല വ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ലോ​ഡ്ക​ണ​ക്കി​ന് കോ​ഴി മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ഴി​ക്ക​ട​ക​ളി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കി​യാ​ണ് ഇ​യാ​ൾ മാ​ലി​ന്യം ശേ​ഖ​രി​ച്ച് വ​ന​ഭൂ​മി​യി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ത​ള്ളു​ന്ന​ത്. ആ​ഴ്ച​ക​ളോ​ളം നീ​ണ്ട് നി​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ പ്ര​തി വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്. പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ച പ്ര​തി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജി​മ്മി മാ​ത്യു​വി​നെ ആ​ക്ര​മി​ച്ചാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

സ്റ്റേ​ഷ​നി​ൽ നി​ന്ന് ഒ​രു മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ട്. വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക​യ​റി​യ പ്ര​തി​ക്ക് വേ​ണ്ടി ഫോ​റ​സ്റ്റും പോ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. പ്ര​തി കൈ​വ​ശ​പ്പെ​ടു​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ ട​വ്വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഴാ​നി മേ​ഖ​ല​യി​ൽ ഇ​യാ​ൾ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.