തി​രു​വി​ല്വാ​മ​ല ക്ഷേത്രം: പു​ന​ർ​നി​ർ​മാ​ണോ​ദ്ഘാ​ട​നം 30ന്
Wednesday, November 20, 2019 12:38 AM IST
തി​രു​വി​ല്വാ​മ​ല: അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ തി​രു​വി​ല്വാ​മ​ല ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ ചു​റ്റ​ന്പ​ല​ത്തി​ന്‍റെ​യും വി​ള​ക്കു​മാ​ട​ത്തി​ന്‍റെ​യും പു​ന​ർ​നി​ർ​മാ​ണോ​ദ്ഘാ​ട​നം 30നു ​ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. രാ​വി​ലെ 11നു ​ദേ​വ​സ്വം ഹാ​ളി​ൽ യു.​ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

2018 ജ​നു​വ​രി 23നാ​ണ് ചു​റ്റ​ന്പ​ള​ത്തി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗം അ​ഗ്നി​ക്കി​ര​യാ​യ​ത്. ര​മ്യ ഹ​രി​ദാ​സ് എം​പി, സി​നി​മാ​താ​രം മ​ഞ്ജു വാ​ര്യ​ർ, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​ബി. മോ​ഹ​ന​ൻ, ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ, എം.​ആ​ർ. മ​ണി, എ.​ബി. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഏ​ക​ദേ​ശം ര​ണ്ടു​കോ​ടി രൂ​പ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​ന്നാം​ഘ​ട്ട​മാ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.