നെന്മാ​റ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കു​ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം
Saturday, January 16, 2021 12:20 AM IST
നെന്മാ​റ: പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കു​ള്ള മൂ​ന്ന് ദി​വ​സ​ത്തെ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. ഒ​ന്നാം​ഘ​ട്ട​മാ​യി അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ ’കി​ല’ യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത് .പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള കൈ ​പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ക​ട​മ​ക​ളും, അ​ധി​കാ​ര​പ​രി​ധി​യും പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് തു​ട​ങ്ങി​യ​വ പ​രി​ശീ​ല​ന പ​ഠ​ന​വി​ഷ​യ​മാ​യി​രു​ന്നു.