സ​മ​രം ന​ട​ത്തി
Sunday, April 11, 2021 12:50 AM IST
കോ​യ​ന്പ​ത്തൂ​ർ : ആ​ർ​ക്കോ​ണ​ത്ത് ന​ട​ന്ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ടു​ത​ലെ ചി​രു​തൈ​ക​ൾ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി. ഏ​പ്രി​ൽ 7ന് ​ആ​ർ​ക്കോ​ണം സോ​ക​ന്നൂ​ർ ഗൗ​ത​മ ന​ഗ​റി​ൽ അ​ർ​ജു​ന​ൻ (20), സൂ​ര്യ (25) എ​ന്നി​വ​രു​ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​ക്കാ​ര​ായ​വ​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തെ​ക്ക് ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​നു പു​റ​കി​ൽ പി​എം​കെ പ്ര​വ​ർ​ത്ത​ക​രും മ​ണ​ൽ ക​ട​ത്തു​കാ​രാ​ണെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടി ഗു​ണ്ടാ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.