റം​സാ​ൻ നോ​ന്പു​തു​റ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, May 11, 2021 12:38 AM IST
ചി​റ്റൂ​ർ: ലോ​ക്ക് ഡൗ​ണ്‍ എ​ത്തി ഒ​പ്പം ക​ണ​ക്ക​ന്പാ​റ ബാ​ബു​വും ഓ​ണ​കി​റ്റു​മാ​യി. മു​പ്പ​തു കു​ടും​ബ​ങ്ങ​ൾ​ക്ക് നോ​ന്പു​തു​റ​യ്ക്കാ​യി സാമൂഹ്യ പ്രവർത്തകൻ കണക്കന്പാറ ബാ​ബു റം​സാ​ൻ കി​റ്റു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ചു. സ്വ​ന്തം അ​ധ്വാ​ന​ത്തി​ലു​ണ്ടാ​യ സ​ന്പാ​ദ്യ​ത്തി​ലാ​ണ് കി​റ്റ് ന​ൽ​കി സ​ഹാ​യ​മെ​ത്തി​ച്ച് ബാ​ബു സ​മൂ​ഹ​ത്തി​നു മാ​തൃ​ക​യാ​വു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തും നി​ര​വ​ധി പേ​ർ​ക്ക് കി​റ്റു​ക​ളും മാ​സ്ക്, കൈ ​ക​ഴു​ക​ൽ ലാ​യി​നി​ക​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു. ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​നാ​ണ് ബാ​ബു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു.

സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്നു
വി​ത​ര​ണം പൂ​ർ​ത്തി​യാ​യി

അ​ല​ന​ല്ലൂ​ർ: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉൗ​ർ​ജ്ജി​ത കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​പ്പു​കു​ളം വാ​ർ​ഡി​ലെ സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി വാ​ർ​ഡ് മെ​ന്പ​ർ ബ​ഷീ​ർ പ​ടു​കു​ണ്ടി​ൽ അ​റി​യി​ച്ചു.​വാ​ർ​ഡി​ലെ ആ​ശാ വ​ർ​ക്ക​ർ​മാ​രും പൊതുപ്രവർത്തകരുടെയും സ​ഹാ​യ​ത്തോ​ടു കൂ​ടി​യാ​ണ് മൂ​ന്ന് ദി​വ​സം കൊ​ണ്ട് പൊ​ൻ​പാ​റ, ചൂ​ളി, കി​ള​യ​പ്പാ​ടം, പി​ലാ​ച്ചോ​ല, ക​ല്ലം​പ​ള്ളി​യ​ലി​ൽ, പാ​ണ്ടി​ക്കോ​ട്, പ​ടി​ക്ക​പ്പാ​ടം പ്ര​ദേ​ശ​ത്തെ 580ൽ ​പ​രം വീ​ടു​ക​ളി​ലാ​ണ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ഇ​ടി​മി​ന്ന​ലേ​റ്റ് തെ​ങ്ങി​നു തീ ​പി​ടി​ച്ചു

ത​ത്ത​മം​ഗ​ലം: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ തെ​ങ്ങു ക​ത്തി ന​ശി​ച്ചു. ത​ത്ത​മം​ഗ​ലം ആ​യു​ർ​വ്വേ​ദ ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കാ​ണ് സം​ഭ​വം. അ​തി​ശ​ക്ത​ത​മാ​യ ഇ​ടി​പൊ​ട്ട​ൽ ശ​ബ്ദ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലു ള​ള​വ​ർ ഭ​യ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യി. ചി​റ്റൂ​രി​ൽ നി​ന്നും അ​സിസ്റ്റന്‍റ് ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗി​രീ​ഷി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന അ​ണ​ച്ചു.