നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്
Sunday, September 26, 2021 11:08 PM IST
നെന്മാ​റ : നെല്ലിയാന്പതിയിൽ സഞ്ചാരികളുടെ തിരക്കേറുന്നു. പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യ​മാ​യ കേ​ശ​വ​ൻ​പാ​റ വ്യൂ ​പോ​യ​ന്‍റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു വ​നം വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്കു നീ​ക്കി. കു​റ​ച്ചു ദി​വ​സം മു​ന്പ് നെ​ല്ലി​യാ​ന്പ​തി ക​ന്പി​പ്പാ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ൽ വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ അ​ടു​ത്ത ദി​വ​സ​മാ​യി​രു​ന്നു കേ​ശ​വ​ൻ​പാ​റ താ​ൽ​ക്കാ​ലി​ക​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യു​ള്ള അ​ട​ച്ച​ത്.
അ​ട​ച്ചു​പൂ​ട്ട​ലി​നെ​തി​രെ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും ജീ​പ്പ്, ഓ​ട്ടോ ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച നെ​ല്ലി​യാ​ന്പ​തി​യി​ൽ തി​ര​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നു. പു​ല​യ​ന്പാ​റ, സീ​താ​ർ​കു​ണ്ട്, ഗോ​വി​ന്ദ​മ​ല വ്യൂ ​പോ​യി​ന്‍റ്, കേ​ശ​വ​ൻ പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.