റ​ബർ കൃ​ഷി സ​ബ്സി​ഡി അ​പേ​ക്ഷസ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണം: ആ​ർ​എ​ഫ്ആ​ർ​പി​എ​സ്
Tuesday, November 30, 2021 12:08 AM IST
കു​മ​രം​പു​ത്തൂ​ർ : റ​ബ​ർ കൃ​ഷി സ​ബ്സി​ഡി അ​പേ​ക്ഷ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് റീ​ജി​യ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ്ബ​ർ പ്രൊ​ഡ്യൂ​സ​ർ​സ് സൊ​സൈ​റ്റി പ്ര​ഥ​മ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം മ​ഞ്ചേ​രി റീ​ജി​യ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി വേ​ങ്ങ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് പൂ​ത​റ​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​നായി. മു​ഹ​മ്മ​ദ് ടി.​കെ, രാം ​ശ​ങ്ക​ർ, പി.​പ്ര​ഭാ​ക​ര​ൻ, ഹ​സ​ൻ കൊ​ന്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ടി.​കെ. എ​ട​ത്ത​നാ​ട്ടു​ക​ര (പ്ര​സി​ഡ​ന്‍റ്) ജോ​സ് പൂ​ത​റ​മ​ണ്ണി​ൽ കു​മ​രം​പു​ത്തൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്) രാം​ശ​ങ്ക​ർ പ​ള്ളി​ക്കു​റു​പ്പ് (സെ​ക്ര​ട്ട​റി) പ്ര​ഭാ​ക​ര​ൻ മ​ണ്ണം​ന്പ​റ്റ (ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി) അ​ബ്ദു​ൽ സ​ലാം കോ​ട്ടോ​പ്പാ​ടം (ട്ര​ഷ​റ​ർ), ഹ​സ​ൻ കൊ​ന്പ​ത്ത്, ത​ങ്ക​ച്ച​ൻ തു​ണ്ട​ത്തി​ൽ അ​ന്പ​ല​പ്പാ​റ, രാ​ധാ​കൃ​ഷ്ണ​ൻ വെ​ള്ളി​നേ​ഴി, ടോ​മി അ​ര​പ്പാ​റ, വേ​ണു​ഗോ​പാ​ൽ മെ​ഴു​കും​പാ​റ, മേ​ഴ്സി ചാ​ക്കോ ക​ണ്ട​മം​ഗ​ലം എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.