കെ.കെ. കുഞ്ഞുമോൻ അനുസ്മരണസമ്മേളനം
1584722
Tuesday, August 19, 2025 12:08 AM IST
നെന്മാറ: നെന്മാറയിലെ രാഷ്ട്രീയ നേതാവായും ജനപ്രതിനിധിയായും സഹകാരിയായും പതിറ്റാണ്ടുകൾ പ്രവർത്തിച്ച കെ.കെ. കുഞ്ഞുമോൻ അഞ്ചാം ചരമവാർഷിക അനുസ്മരണ സമ്മേളനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ കർഷക മിത്ര അവാർഡ് നേടിയ എലവഞ്ചേരിയിലെ ആർ. ശിവദാസിനെ ആദരിച്ചു.
വിവിധ രോഗികൾക്ക് ചികിത്സാസഹായ വിതരണം നടത്തി. കെ.കെ. കുഞ്ഞുമോൻ സ്മാരക സമിതി നെന്മാറയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എസ്.എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽസെക്രട്ടറി സി. ചന്ദ്രൻ മുഖ്യാതിഥിയായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജി. എൽദോ, എം. പദ്മഗിരീശൻ, അഡ്വ. കെ.കെ. അൻഷിൻ, കൊല്ലങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ഗുരുവായൂരപ്പൻ, കെ.വി. ഗോപാലകൃഷ്ണൻ, പി. പി. ശിവപ്രസാദ്, പ്രബിത ജയൻ, പ്രദീപ് നെന്മാറ, കെ. കുഞ്ഞൻ, എം. ദേവൻ, സി. വിഷ്ണു, വിനീഷ് കരിമ്പാറ, എ. മോഹനൻ, എം. ഷാജു, എൻ. സോമൻ, ആർ. വേലായുധൻ, എ. യൂസഫ്, മുരളീധരൻ കൊടുവായൂർ, രാജേഷ് നെന്മാറ, കെ.യു. ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.