വിക്ടോറിയ കോളജിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനം തുടങ്ങി
1584724
Tuesday, August 19, 2025 12:09 AM IST
പാലക്കാട്: ഗവ. വിക്ടോറിയ കോളജിൽ കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു. ടൗൺ നോർത്ത് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ എസ്.എൽ. സിന്ധു അധ്യക്ഷത വഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് ഡോ . മാത്യു കല്ലടിക്കോട്, പ്രൊട്ടക്ഷൻ ഗ്രൂപ്പ് നോഡൽ ഓഫീസർ സുധീർ, സബ് ഇൻസ്പെക്ടർ വാസുദേവൻ ഉണ്ണി, പ്രൊട്ടക്ഷൻ ഗ്രൂപ്പ് ജോയിന്റ് കൺവീനർ എ. യേശുദാസൻ എന്നിവർ പ്രസംഗിച്ചു.
കുട്ടികളിൽ സുരക്ഷിതത്വബോധം വർധിപ്പിക്കാനും ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് വേണ്ടിയാണ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളത്.