റോഡിൽ ഇറങ്ങുന്ന ആട്ടിൻകൂട്ടം ഗതാഗതക്കുരുക്കുണ്ടാക്കുന്നു
1584723
Tuesday, August 19, 2025 12:08 AM IST
പുതുനഗരം: പെരുവെമ്പ് പാതയിൽ ആട്ടിൻകൂട്ടം റോഡിലൂടെ നടക്കുന്നത് വാഹന സഞ്ചാരത്തിനു അപകടഭീഷണിയാകുന്നു. ഒരു ഡസൻ ആടുകളാണ് പാലക്കാട് പാതയിലുള്ള പെട്രോൾ പമ്പിനു സമീപം തലങ്ങും വിലങ്ങും ഓടുന്നത്. ആടുകൾ റോഡിൽ നിന്നും മാറാൻ വലിയ വാഹനങ്ങൾ ഹോൺ മുഴക്കിയാൽ ഇവ പരക്കംപായും.
ഇത് ഇരുചക്രവാഹന യാത്രക്കാർക്ക് അപകടം സൃഷ്ടിക്കും. ആടിന്റെ ഉടമ വൈകുന്നേരത്താണ് സ്ഥലത്തെത്തി തിരിച്ചുകൊണ്ടുപോവുന്നത്. വാഹനങ്ങൾ ഇടിച്ച് ആടുകൾക്ക് പരിക്കുപറ്റിയിൽ നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. വിവരം പോലീസ് അധികൃതരെ അറിയിച്ചാലും തിരിഞ്ഞുനോക്കാറില്ലെന്നാണ് പരാതി. റോഡുകളിൽ ആടുകളേയും പശുക്കളേയും അഴിച്ചുവിടുന്നവർക്കെതിരെ പിഴയടക്കമുള്ളനടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.