മോ​ഷ​ണ​ങ്ങ​ൾ 21; ര​ണ്ടെ​ണ്ണ​ത്തി​ൽ മാ​ത്രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം നി​ർ​ത്തി​യ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ
Wednesday, August 21, 2019 10:50 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ഇ​രു​പ​ത്തി​യൊ​ന്ന് മോ​ഷ​ണ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ൽ മാ​ത്രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച പോ​ലീ​സി​ന്‍റെ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ ന​ല്കി​യ പ​രാ​തി പ​രി​ഗ​ണി​ക്കാ​തെ മോ​ഷ്ടാ​ക്ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് പോ​ലീ​സ് അ​നു​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ഉ​യ​ർ​ന്ന ആ​ക്ഷേ​പം.
മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രി ന​ല്കി​യ പ​രാ​തി​യി​ലും ന​ഗ​ര​സ​ഭ​യി​ലെ കൗ​ണ്‍​സി​ല​റാ​യ എ​സ്.​ഗം​ഗാ​ധ​ര​ൻ ന​ല്കി​യ പ​രാ​തി​യി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ല. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ന​ഗ​ര​സ​ഭ​യി​ൽ 21 മോ​ഷ​ണ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യ ടി.​ല​ത​യു​ടെ 38,000 രൂ​പ ഇ​വ​രു​ടെ ഓ​ഫീ​സി​നു​ള്ളി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത് കാ​ണാ​താ​യ​തോ​ടെ ഇ​വ​രും പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റൊ​രു സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യാ​യ ബി.​സു​ജാ​ത​യ്ക്കെ​തി​രെ മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
പ​ണം ന​ഷ്ട​പ്പെ​ട്ട​തും മോ​ഷ്ടി​ച്ച​തും സി​പി​എം കൗ​ണ്‍​സി​ല​ർ​മാ​രു​ടേ​താ യ​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സി​പി​എം ബി.​സു​ജാ​ത​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യും പ്ര​തി​യും സം​യു​ക്ത​മാ​യി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കു​ക​യും കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടൊ​പ്പം ഈ ​കേ​സ് റ​ദ്ദാ​ക്കി.
എ​ന്നാ​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ന​ഗ​ര​സ​ഭ​യി​ൽ മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ഇ​തേ തു​ട​ർ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.
മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ രേ​ഖാ​മൂ​ലം പോ​ലീ​സി​നു പ​രാ​തി ന​ല്കി​യി​ട്ടും കേ​സ് എ​ടു​ക്കാ​തി​രു​ന്ന പോ​ലീ​സ് ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന മ​റ്റു മോ​ഷ​ണ​ങ്ങ​ളി​ൽ സു​ജാ​ത അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം.
2018 ഒ​ക്ടോ​ബ​റി​ൽ ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​നെ​ത്തി​യ സ​മ​യ​ത്താ​ണ് തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ ബാ​ഗി​ൽ​നി​ന്നും പ​തി​നാ​യി​രം രൂ​പ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ അ​ന്നു​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നെ​ങ്കി​ലും കേ​സെ​ടു​ത്തി​ല്ല.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​യു​ടെ പ​ണം മോ​ഷ​ണം​പോ​യ കേ​സ് ഒ​ത്തു​തീ​ർ​പ്പി​നാ​യി കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്ക​രു​തെ​ന്ന് വാ​ദി​ച്ച് തോ​ട്ട​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മോ​ഷ​ണം​ന​ട​ന്ന് ഒ​ന്പ​തു​മാ​സം ക​ഴി​ഞ്ഞി​ട്ടും കോ​ട​തി ഇ​ട​പെ​ട്ട​തു കൊ​ണ്ടാ​ണ് ഒ​ടു​വി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
അ​തേ​സ​മ​യം സ​മ​യം ഇ​രു​പ​ത്തി​യൊ​ന്നു മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും ആ​റു പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.