ജ​ലാ​ശ​യ​ങ്ങ​ൾ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം​ത​ള്ള​ൽ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്നു
Tuesday, September 10, 2019 11:25 PM IST
ഒ​ല​വ​ക്കോ​ട്: ജ​ലാ​ശ​യ​ങ്ങ​ളി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ലൂ​ടെ പ​തി​വാ​യി​ട്ടും ന​ട​പ​ടി​ക​ൾ പേ​രി​ലൊ​തു​ങ്ങു​ന്നു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ടു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​നിം​ഗ് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ഇ​ത്ത​ര​ത്തി​ൽ പു​ഴ​ക​ളി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ​നി​ന്നും ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങി​ൽ നി​ന്നു​മൊ​ക്കെ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ശേ​ഖ​രി​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​മാ​ണ് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ക​നാ​ലു​ക​ളി​ലും പു​ഴ​ക​ളി​ലേ​ക്കും പ​ന്പ് ചെ​യ്യു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ത​ട​വും പി​ഴ​യു​മ​ട​ക്കു​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ഫ​ല​വ​ത്താ​കു​ന്നി​ല്ല.കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ൽ സെ​പ്റ്റി​ക് മാ​ലി​ന്യം ത​ള്ളി​യ​തു​മൂ​ലം സം​സ്ഥാ​ന​ത്താ​ക​മാ​ന​മു​ള​ള 44 ന​ദി​ക​ളി​ൽ 21 എ​ണ്ണ​വും മ​ലി​ന​മ​യ​മാ​ണെ​ന്ന് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​രം മാ​ലി​ന്യം ത​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ത്ത​ര​വു പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഈ ​വ​ണ്ടി​ക​ൾ​ക്ക് ലൈ​സ​ൻ​സി​ന് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് വേ​ണ​മെ​ന്നാ​ണ് ച​ട്ടം മാ​ത്ര​മ​ല്ല. ഇ​ത്ത​രം മാ​ലി​ന്യ ശേ​ഖ​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്വേ​ക രൂ​പ​ക​ല്പ​ന ചെ​യ്ത​തു​മാ​ക​ണം, റോ​ഡ് ട്രാ​ൻ​പോ​ർ​ട്ട് അ​തോ​റി​ട്ടി​യു​ടെ ര​ജി​സ്്ര​ടേ​ഷ​ൻ, ഇ​ൻ​ഷൂ​റ​ൻ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ണെ​ന്നി​രി​ക്കെ ഇ​തൊ​ന്നും മി​ക്ക​യി​ട​ത്തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.ജി​ല്ല​യി​ൽ​ത​ന്നെ പ​ട്ടാ​ന്പി, മ​ണ്ണാ​ർ​ക്കാ​ട്, ഒ​റ്റ​പ്പാ​ലം, ചെ​ർ​പ്പു​ള​ശേ​രി, ഷൊ​ർ​ണൂ​ർ, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി, ചി​റ്റൂ​ർ, കൊ​ല്ല​ങ്കോ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ, എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലും ഇ​ത്ത​രം സെ​പ്റ്റി​ക് ടാ​ങ്ക് വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്.
ഒ​ല​വ​ക്കോ​ട്, പി​രി​വു​ശാ​ല, കോ​ട്ട​മൈ​താ​നം, സ്റ്റേ​ഡി​യം ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നി​ര​നി​ര​യാ​യി ഇ​ത്ത​രം വ​ണ്ടി​ക​ൾ നി​ർ​ത്തി ബോ​ർ​ഡു​ക​ളും ആ​ളു​ക​ളെ കാ​ത്തി​രി​ക്കു​ന്ന​തു പ​തി​വാ​ണ്. രാ​വി​ലെ എ​ട്ടി​നും വൈ​കു​ന്നേ​രം ആ​റി​നു​മി​ട​ക്ക് മാ​ത്ര​മേ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​വൂ എ​ന്നി​രി​ക്കേ ഇ​വ​രു​ടെ സേ​വ​നം മി​ക്ക​പ്പോ​ഴും രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ്. ചെ​റു​തും വ​ലു​തു​മാ​യ. ടാ​ങ്കു​ക​ൾ​ക്കെ​ല്ലാം ഭീ​മ​മാ​യ ചാ​ർ​ജാ​ണ് ഇ​വ​ർ വാ​ങ്ങു​ന്ന​ത്.
ബോ​ർ​ഡു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള ന​ന്പ​റു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രു​ടെ​താ​ണെ​ന്നി​രി​ക്കെ തൊ​ഴി​ലാ​ളി​ക​ൾ മി​ക്ക​പ്പോ​ഴും മാ​റി​മാ​റി​ക്കൊ​ണ്ടി​രി​ക്കും. അ​ടു​ത്ത​കാ​ല​ത്താ​യി ഇ​ത്ത​രം സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ​വ​ണ്ടി​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തും വ​ർ​ധി​ച്ച​തോ​ടെ പു​ഴ​ക​ൾ മ​ലി​ന​മാ​കു​ക​യാ​ണ്.